ഭാഗം 1: ആരോഹണം (022)
15. താപസാത്മക ദിനം
94. ആഘോഷമായ സമൂഹ പ്രാർത്ഥനയ്ക്കായി ഏഴു സമയങ്ങളിൽ സമൂഹം അതിന്റെ അംഗങ്ങളെ ഒരുമിച്ചു കൂട്ടുന്നു, ദിവസത്തിന്റെ കൃത്യമായ തുടക്കത്തിലും അവസാനത്തിലും, തുടർന്ന് മദ്ധ്യാഹ്നത്തിലും, പകലിന്റെയും അപരാഹ്നത്തിന്റെയും മദ്ധ്യത്തിലും.
95. പുലരിയിലും സൂര്യോദയത്തിലും പ്രഭാതമദ്ധ്യത്തിലും മദ്ധ്യാഹ്നത്തിലും സന്ധ്യയിലും സൂര്യാസ്തമയത്തിലും നിശയിലും പൊതുവായ ഒരു ഭക്തഭ്യാസമുണ്ടായിരിക്കണം. മാനസികവും വാചികവുമായ പ്രാർത്ഥനകളുടെ സൗകര്യപ്രദമായ ഒരു രീതി ഇതിൽ എപ്പോഴും ഉൾപ്പെട്ടിരിക്കണം.
96. "കർത്താവിന്റെ ഉത്ഥാനത്തിന്റെ'' എന്നു വിളിക്കപ്പെടുന്ന പുലരിയിലെ ആദ്യ ഭക്തഭ്യാസം വാചിക പ്രാർത്ഥനയായി പ്രഭാത പ്രാർത്ഥനയും മാനസിക പ്രാർത്ഥനമായി തിരുലിഖിതത്തിൽ നിന്നോ ദിവ്യബലിയിൽനിന്നോ ഉള്ള ദൈവവചനങ്ങളും മാതൃകകളും ആസ്പദമാക്കിയുള്ള - ഇഗ്നേഷ്യൻ മാനസിക പ്രാർത്ഥനാ രീതിയിലുള്ള ധ്യാനവും ഉൾപ്പെടുന്നു.
97. "പ്രഭാത ബലി'' എന്നു വിളിക്കപ്പെടുന്ന സൂര്യോദയത്തിലെ ഭക്തഭ്യാസം വാചിക പ്രാർത്ഥനയായി ദിവ്യബലിയുടെ ആരാധനക്രമ പങ്കാളിത്തവും മാനസിക പ്രാർത്ഥനയായി, സുൾപ്പീഷ്യൻ മാനസിക പ്രാർത്ഥനാ രീതിപ്രകാരം, ബലിയും കൂദാശയുമായ യേശുവുമായുള്ള ഐക്യവും ഉൾപ്പെടുന്നു.
98. "തിരുസ്സഭയുമായുള്ള ഐക്യം'' എന്നു വിളിക്കപ്പെടുന്ന മൂന്നാം ഭക്തഭ്യാസം വാചിക പ്രാർത്ഥനയായി പരിശുദ്ധാത്മാവിനോടുള്ള ഗീതവും വിശുദ്ധരുടെ ജീവചരിത്ര വായനയും മാനസിക പ്രാർത്ഥനയായി അപ്പസ്തോലന്മാരുടെ ലേഖനങ്ങളുടെ ഒരദ്ധ്യായം ഗണമായി ഉരുവിടുന്നതും ഉൾപ്പെടുന്നു.
99. "രൂപാന്തരീകരണത്തിന്റെ'' എന്നറിയപ്പെടുന്ന മദ്ധ്യാഹ്നത്തിലെ നാലാമത്തെ ഭക്തഭ്യാസം വാചിക പ്രാർത്ഥനയായി 'കർത്താവിന്റെ മാലാഖ'യും ഒരു മരിയൻ സ്തുതിയും മാനസിക പ്രാർത്ഥനയായി പൊതുവും പ്രത്യേകവുമായ ആത്മശോധനയും ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ ഒരദ്ധ്യായം ഗണമായി ഉരുവിടുന്നതും ഉൾപ്പെടുന്നു.
100. "സായാഹ്നബലി'' എന്നറിയപ്പെടുന്ന മദ്ധ്യ അപരാഹ്നത്തിലെ അഞ്ചാം ഭക്തഭ്യാസം വാചിക പ്രാർത്ഥനയായി കുരിശിന്റെ കീർത്തനവും ഏറ്റവും അമൂല്യമായ തിരുരക്ത സമർപ്പണവും ഒന്നിടവിട്ട ദിനങ്ങളിൽ തിരുഹൃദയ ലുത്തിനിയയും തിരുനാമ ലുത്തിനിയയും മാനസിക പ്രാർത്ഥനയായി സുവിശേഷത്തിലെ ഒരദ്ധ്യായം ഗണമായി ചൊല്ലുന്നതും ഉൾപ്പെടുന്നു.
101. സൂര്യാസ്തമയത്തിലുള്ള ആറാമത്തെ ഭക്തഭ്യാസം "തിരുകുടുംബവുമായുള്ള ഐക്യം'' എന്നാണ് അറിയപ്പെടുന്നത്. വാചിക പ്രാർത്ഥനയായി ദിവ്യകാരുണ്യ ആശീർവ്വാദത്തോടു കൂടിയ പരിശുദ്ധ മാതാവിന്റെ ജപമാലയും ലുത്തിനിയയും മാനസിക പ്രാർത്ഥനയായി ആദ്ധ്യാത്മികോപദേശ സ്വീകരണത്തിനായുള്ള പ്രചോദനങ്ങളുടെ രചനയും ഉൾപ്പെടുന്നു.
102. രാത്രിയിലെ ഏഴാം ഭക്തഭ്യാസം "സ്വർഗാരോഹണത്തിന്റേത്'' എന്നാണ് വിളിക്കപ്പെടുന്നത്. വാചിക പ്രാർത്ഥനയായി നിശാപ്രാർത്ഥനകളും വി. യൗസേപ്പിതാവിന്റെ ലുത്തിനിയയും മാനസിക പ്രാർത്ഥനയായി പൊതുവും പ്രത്യേകവുമായ ആത്മശോധനയും അടുത്ത ദിവസത്തെ ധ്യാനത്തിനും ദിവ്യകാരുണ്യ സ്വീകരണത്തിനുമായുള്ള ഒരുക്കവും ഉൾപ്പെടുന്നു.
103. ഈ ഏഴ് ഭക്തഭ്യാസങ്ങളിൽ ഓരോന്നിലും, ദൈവസന്നിധിയിൽ ശുശ്രൂഷ ചെയ്യുന്ന ഏഴ് മാലാഖമാരിൽ ഓരോരുത്തരുമായി ഐക്യപ്പെടാൻ ഒരുവൻ ശ്രമിക്കുന്നു. സാധിക്കുന്നിടത്തോളം ഓരോ മണിക്കൂറിനും നൽകിയിരിക്കുന്ന ധാരാളം അതിസ്വാഭാവിക നിയോഗങ്ങളെക്കുറിച്ച് അവബോധമുള്ളവനുമായിരിക്കണം. ഈ നിയോഗങ്ങൾ, ആഴ്ചയിലൊരിക്കൽ, ശനിയാഴ്ചകളിൽ, പൊതുവായി വായിക്കണം.
Comments
Post a Comment