ഭാ​ഗം 1: ആരോഹണം (020)

13. ആറാം ഘട്ടം

86. ആറാം ഘട്ടത്തിൽ, സൈ്ഥര്യം എന്ന മൗലിക സുകൃതത്തിന്റെയും ആശാനിഗ്രഹം എന്ന സുവിശേഷോപദേശത്തിന്റെയും ക്രമം എന്ന ബാഹ്യ താപസാത്മക പ്രവർത്തനത്തിന്റെയും പരിശീലനത്തിൽ നാം കൂടുതൽ പ്രത്യക്ഷമായി ഏർപ്പെടുന്നു. മേധാവി താഴെപ്പറയുന്ന അനുഷ്ഠാനങ്ങൾ നിയോഗിച്ചുനല്കുകയും അഭിപ്രായപ്പെടുകയും ഏവരും അവ ധ്യാനിക്കുകയും പരിശീലിക്കുകയും വേണം.

87. - പരിശുദ്ധമായ സൈ്ഥര്യത്തിന്:

-1- നിങ്ങളുടെ ലക്ഷ്യം, അതിന്റെ ഏറ്റവും വിശാലമായ ധാരണയിലും വ്യാപ്തിയിലും, അതിന്റെ ഏറ്റവും സമുന്നതമായ പൂർണ്ണതയിലും ധ്യാനിക്കാനും അഭിലഷിക്കാനുമായി ദിവസത്തിലൊരിക്കലെങ്കിലും മുൻനിശ്ചയിക്കപ്പെട്ട സമയത്ത് സ്വയം ആത്മീയമായി ഉയർത്തുക.

-2- കർത്താവിന് ഏറ്റവും വലിയ മഹത്വം നല്കുന്നതിൽ പ്രകടമായി ലക്ഷ്യം വയ്ക്കുക. ഇതു മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, "എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും'' എന്നു വിശ്വസിച്ചുകൊണ്ട്, ദിവ്യകാരുണ്യ സ്വീകരണാനന്തരം കൂടുതൽ സമ്പൂർണ്ണമായ വീരോചിത തലത്തിന്റെ പരിശീലനത്തിന് സ്വയം പ്രതിഷ്ഠിക്കുക.

-3- ദിവസത്തിന്റെ ആരംഭത്തിൽ, പ്രാർത്ഥന, പ്രായശ്ചിത്തം, ഉപവി അഥവാ ബാഹ്യമായ എളിമപ്പെടുത്തലുകൾ പോലുള്ള ചില അതിസ്വാഭാവിക പുണ്യപ്രവൃത്തികൾ പ്രഭാതത്തിനായി നിശ്ചയിക്കുക (ഇതിനെ നമ്മുടെ "പ്രഭാതത്തിനുള്ള അതിസ്വാഭാവികത'' എന്നാണു നാം വിളിക്കുന്നത്).

-4- അതുപോലെ, പ്രാർത്ഥന, പ്രായശ്ചിത്തം, ഉപവി, ബാഹ്യ എളിമപ്പെടുത്തൽ പോലുള്ള മറ്റൊരു അതിസ്വാഭാവിക പ്രവൃത്തി അപരാഹ്നത്തിനായി നിശ്ചയിക്കുക ("നമ്മുടെ അപരാഹ്നത്തിനായുള്ള അതിസ്വാഭാവികത'' എന്നാണു നാമിതിനെ വിളിക്കുന്നത്).

-5- ഓരോ ദിവസവും ദിവ്യബലിയിലും ദിവ്യകാരുണ്യ സ്വീകരണത്തിലും സമർപ്പിക്കുന്നതിനായി, ആത്മശോധനക്കുശേഷം ചില പ്രത്യേക ആത്മപരിത്യാഗ പ്രവൃത്തി, കർത്താവിന്റെ പീഢാനുഭവത്തിന്റെയും മരണത്തിന്റെയും ബഹുമാനാർത്ഥവും അവയുടെ എെക്യത്തിലും സവിശേഷമായ ആത്മയാഗവും സ്വയാർപ്പണവും തയ്യാറാക്കുക ("ബലിവസ്തു'' എന്നാണു നാമിതിനെ വിളിക്കുന്നത്).

-6- ശാരീരികവും ധാർമികവുമായ എല്ലാ സഹനവും, പ്രത്യേകിച്ചും നിസ്സംഗതയും നിരാശയും നിശ്ശബ്ദതയിലും ശാന്തതയിലും സന്തോഷത്തിലും സഹിച്ചുകൊണ്ട്, യേശുക്രിസ്തുവിനോടൊപ്പം അവ തരണംചെയ്തുകൊണ്ട്, മാനുഷിക ബഹുമാനത്തിന്റെ ഏതൊരു രൂപത്തെയും ഓരോ മന്ദതയെയും ഭീരുത്വത്തെയും ബലഹീനതയെയും ആത്മപ്രശംസയെയും ധിക്കാരത്തെയും മറികടക്കുന്നത് ശീലിക്കുക.

-7- പക്ഷേ, സർവ്വോപരി, നിർമലസ്നേഹത്തെപ്രതി, വർത്തമാനകാലത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചും നമ്മുടെ പ്രാർത്ഥനാ ജീവിതത്തെ മന്ദീകരിക്കാതെയും ഓരോ കടമയും പാലിക്കുന്നതിൽ നിശ്ചയദാർഢ്യത്തോടുകൂടെ നിലനില്ക്കുക.

88. - പരിശുദ്ധമായ ആശാനിഗ്രഹത്തിന്:

-1- നിങ്ങൾ ഭവനത്തിലായിരുന്നാലും ഒറ്റയ്ക്കായിരുന്നാലും, അതായത്, അപകടമില്ലാത്തപ്പോൾ, സ്വയം നിയന്ത്രിക്കുന്നതും അപ്രകാരം ആപത്ഘട്ടങ്ങളിൽ എല്ലാ ഇന്ദ്രിയങ്ങളെയും, പ്രത്യേകമായി കാഴ്ച, കേൾവി, സ്പർശം എന്നിവ നിയന്ത്രിക്കുന്നതും ശീലിക്കുക.

-2- അനാവശ്യ വാക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി നാവിനെ നിയന്ത്രിക്കുക. കാരണം ഓരോ വ്യർത്ഥ വാക്കിനും നാം വിധിക്കപ്പെടുകയും കണക്കുകൊടുക്കേണ്ടി വരികയും ചെയ്യും. അത്യാവശ്യമെങ്കിൽ ജാഗ്രതയോടെയുള്ള പൂർവ്വ വിചിന്തനത്തോടുകൂടെ മാത്രം സംസാരിക്കുക.

-3- ചിരിക്കാൻ മാത്രമായി എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ട് നിങ്ങളുടെ നർമബോധത്തെ നിയന്ത്രിക്കുക. മറ്റുള്ളവർ അപ്രകാരം ചെയ്യുമ്പോൾ അനിയന്ത്രിതമായ ചിരിയിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

-4- നാം ചെയ്യേണ്ടാത്ത സാഹചര്യങ്ങളിൽ കാണാനും കേൾക്കാനും വായിക്കാനും അറിയാനും രുചിക്കാനും അനുഭവിക്കാനുമുള്ള ജിജ്ഞാസ പ്രത്യേകമാംവിധം നിയന്ത്രിക്കുക. കാരണം, പ്രലോഭനങ്ങളിലേക്കും പാപത്തിലേക്കുമുള്ള ആത്മാവിന്റെ വാതിലുകളും ജനലുകളും തുറക്കുന്നത് ഈ ജിജ്ഞാസയാണ്.

-5- ഭക്ഷിക്കുമ്പോഴോ വിശ്രമിക്കുമ്പോഴോ വിനോദത്തിലേർപ്പെടുമ്പോഴോ നിയമാനുസൃതവും അത്യാവശ്യവുമായ മറ്റ് ആശ്വാസത്തിലോ ആയിരുന്നാലും നിങ്ങൾ ഒരിക്കലും പൂർണ്ണ സംതൃപ്തരാവുകയോ സമ്പൂർണ്ണ തൃപ്തിയടയുകയോ ചെയ്യാത്തവിധം കാര്യങ്ങൾ സജ്ജീകരിക്കുക.

-6- അത്യാവശ്യമില്ലാതെ ഭക്ഷണത്തെയും ഭോജനത്തെയും കിടക്കയെയും വിശ്രമത്തെയും വിനോദത്തെയും നേരമ്പോക്കിനെയും പണത്തെയും ലൗകിക താത്പര്യങ്ങളെയും ശാരീരിക നേട്ടങ്ങളെയും അതുപോലുള്ളവയെയും കുറിച്ച് നല്ലതോ മോശമോ ആയ യാതൊന്നും ഒരിക്കലും സംസാരിക്കുകയോ അവയെപ്പറ്റി മറ്റുള്ളവർ പറയുന്നത് ശ്രവിക്കുകയോ അരുത്.

-7- നിങ്ങളുടെ ആശാനിഗ്രഹങ്ങളുടെയും ബാഹ്യ എളിമപ്പെടുത്തലുകളുടെയും ഉപവി പ്രവൃത്തികളുടെയും ധ്യാനങ്ങളുടെയും പ്രാർത്ഥനകളുടെയും വ്യക്തിപരവും സ്വകാര്യവുമായ രേഖ നവീനമായി സദാ സൂക്ഷിക്കുക. ധ്യാന ദിവസങ്ങളിൽ അവ പുനഃപരിശോധിച്ച് അംഗീകാരത്തിനായി മേധാവിക്കു സമർപ്പിക്കുക.

89. ക്രമത്തിനായി:

-1- അത്യാവശ്യമല്ലാത്ത എന്തും സ്വന്തം വ്യക്തിത്വത്തിലും സ്ഥലത്തും മുറിയിലും നിന്ന് ഒഴിവാക്കുക.

-2- അത്യാവശ്യമായ ഓരോ വസ്തുവിനും വ്യക്തിപരമായ ഉപയോഗത്തിന്റെ മാനദണ്ഡമനുസരിച്ച് ഒരു നിശ്ചിത സ്ഥലമുണ്ടായിരിക്കണം.

-3- സങ്കീർത്തി, ഗ്രന്ഥശാല, സ്വകാര്യമുറികൾ, രോഗീപരിചരണ മുറി, സ്വീകരണ മുറി പോലുള്ള സമൂഹത്തിന്റെ ചില സ്ഥലങ്ങളിലും കാര്യാലയങ്ങളിലും അതേ കാര്യങ്ങൾ തന്നെ അനുവാദത്തോടുകൂടെ നിർവ്വഹിക്കുക.

-4- നിങ്ങളുടെ എല്ലാ കുറിപ്പുപുസ്തകങ്ങളും ഡയറികളും നാളാഗമങ്ങളും നവീകരിച്ച് ക്രമീകരിക്കുക.

-5- ആത്മാവിന്റെ പുസ്തകങ്ങളും പ്രത്യേക ആത്മപരിശോധനയുടെയും ആദ്ധ്യാത്മികോപദേശ സ്വീകരണത്തിന്റെയും വ്യക്തിപരമായ ധ്യാനത്തിന്റെയും പ്രാർത്ഥനാ കുറിപ്പുകളുടെയും പ്രായശ്ചിത്തത്തിന്റെയും രേഖകൾ ഉൾപ്പടെയുള്ള നിങ്ങളുടെ ആദ്ധ്യാത്മിക കുറിപ്പു പുസ്തകങ്ങളെല്ലാം നവീകരിച്ച് ക്രമീകരിക്കുക.

-6- ഒരുവന്റെ കടമകളുടെ കൃത്യമായ കണക്കോടും തവണകളായുള്ള അവയുടെ തിരിച്ചടവുകളുടെ ആദ്ധ്യാത്മികമായ ഒരു കരാറോടും കൂടെയുള്ള ഒരു വാർഷിക പൊതു കുമ്പസാരം.

-7- ഗതകാലത്ത് സ്വീകരിച്ച എല്ലാ നല്ല പ്രചോദനങ്ങളുടെയും എല്ലാ സന്യാസ നിഷ്ഠകളുടെയും വിലയിരുത്തലോടെയുള്ള ഒരു സാധാരണമായ ആദ്ധ്യാത്മികോപദേശ സ്വീകരണം.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)