ഭാ​ഗം 1: ആരോഹണം (019)

12. അഞ്ചാം ഘട്ടം

82. അഞ്ചാം ഘട്ടത്തിൽ, നീതിബോധം എന്ന മൗലിക സുകൃതത്തിന്റെയും സേവനം എന്ന സുവിശേഷോപദേശത്തിന്റെയും പരിശീലനത്തിലും സഹോദര സ്നേഹത്തിന്റെ ബാഹ്യ താപസാത്മക പ്രവർത്തനത്തിലും നാം പ്രത്യക്ഷമായി ഏർപ്പെടുന്നു. താഴെപ്പറയുന്ന അനുഷ്ഠാനങ്ങൾ മേധാവി നിയമിച്ചു നല്കുകയും അഭിപ്രായപ്പെടുകയും ഓരോരുത്തരും അവ വിചിന്തനം ചെയ്യുകയും പരിശീലിക്കുകയും വേണം.

83. - പരിശുദ്ധമായ നീതിബോധത്തിന്:

-1- ഒരുവന്റെ ആദ്ധ്യാത്മിക ജീവിതത്തിൽ സ്വന്തം മാതാപിതാക്കളോട് പുത്രസഹജമായ ഒരു ഭക്തി വളർത്തിയെടുക്കുകയും,സൃഷ്ടിക്കുന്ന ദൈവസ്നേഹത്തിന്റെ ആരാധനയുടെ ഭാഗമായി പരിഗണിച്ചുകൊണ്ട്, നമ്മുടെ ബന്ധുക്കളിലേക്കും രാജ്യത്തിലേക്കും അതു വ്യാപിപ്പിക്കുകയും ചെയ്യുക.

-2- അധികാരികളിൽ അവരുടെ ഔന്നത്യത്തിന്റെ അവസ്ഥയും കാര്യനിർവ്വഹണത്തിൽ അവരുടെ അധികാരവും അംഗീകരിക്കുക. വ്യക്തിപരമായ അവരുടെ ഗുണങ്ങളെക്കുറിച്ചു ചിന്തിക്കാതെ എല്ലാ അധികാരികളെയും ആദരിക്കുകയും അനുസരിക്കുകയും ചെയ്യുക.

-3- മറ്റുള്ളവരിൽ സത്യത്തെ ഊഷ്മളമായി ബഹുമാനിക്കുകയും ദൈവവചനത്തിന്റെ ആരാധനയുടെ ഒരു രീതിയായി അത് സ്വയം ഉദാരമായി പരിശീലിക്കുകയും ചെയ്യുമ്പോൾ, എല്ലാ വ്യാജവും കാപട്യവും ഒഴിവാക്കുക.

-4- നാം സ്വീകരിക്കുന്ന ആനുകൂല്യങ്ങളെ, കൃതജ്ഞതാപൂർവ്വം സ്വീകരിച്ചുകൊണ്ടും അവ ആസ്വദിച്ചുകൊണ്ടും ഉപയോഗിച്ചുകൊണ്ടും നന്ദിയർപ്പിച്ചുകൊണ്ടും പരസ്പരം വിനിമയം ചെയ്തുകൊണ്ടും, നാം കടപ്പെട്ടവരല്ലെന്ന് ഒരിക്കലും വിശ്വസിക്കാതെ, പൊതുസ്ഥലത്തുപോലും സദാ ഏറ്റുപറയുക.

-5- നമ്മോട് മറ്റുള്ളവർ പെരുമാറണമെന്ന് ആഗ്രഹിക്കുന്നതുപോലെ എല്ലാവരോടും പ്രവർത്തിച്ചും പെരുമാറിയും നമ്മുടെ വാക്കുകളിലും രീതികളിലും പ്രവൃത്തികളിലും മര്യാദയും പ്രസന്നതയും വളർത്തിയെടുക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

-6- ഉപവിയുടെ സകല മാർഗ്ഗങ്ങളും രൂപങ്ങളും ഉപയോഗിച്ചുകൊണ്ട്, ഊദാര്യത്തോടും മഹാമനസ്കതയോടും കൂടെ ഭൗതികവും ആദ്ധ്യാത്മികവും ധാർമ്മികവുമായ നമ്മുടെ എല്ലാ നന്മകളും നമ്മുടെ അയല്ക്കാരുടെ ക്ഷേമത്തിനായി വിനിയോഗിക്കുക.

-7- നമ്മുടെ അയല്ക്കാരെ മുറിപ്പെടുത്തുകയോ അപ്രീതിപ്പെടുത്തുകയോ ചെയ്തേക്കാവുന്നവ നമ്മുടെ വിധിപ്രസ്താവങ്ങളിലും വാക്കുകളിലും പ്രവൃത്തികളിലും സൂക്ഷ്മതയോടെ ഒഴിവാക്കുക.

84. - പരിശുദ്ധമായ സേവനത്തിന്:

-1- നമ്മുടെ സ്വന്തം വികാരങ്ങളെക്കുറിച്ച് അവബോധമുള്ളവരായിരിക്കുകയും നമ്മുടെ പ്രവൃത്തികളിൽ എല്ലാവരുടെയും, സവിശേഷമായി വൈദികരുടെയും സന്യസ്തരുടെയും, അതിലുപരി നമ്മുടെ സഹസന്യസ്തരുടെയും നമുക്കൊപ്പം വസിക്കുന്നവരുടെയും സേവകനാണെന്ന് സ്വയം കാണിച്ചുകൊടുക്കുകയും ചെയ്യുക.

-2- വി. ലൂയി ദെ മോൺഫോർട്ട് പഠിപ്പിച്ച ഭക്തിയോടുകൂടെ മറിയത്തിലും യൗസേപ്പിലും യേശുവിന്റെ ദാസനായി സ്വയം പ്രതിഷ്ഠിക്കുക. ഈ കാലയളവിൽ പ്രതിഷ്ഠയ്ക്കു മുമ്പേയുള്ള എല്ലാ കർമങ്ങളും സ്വകാര്യമായി നവീകരിക്കുക.

-3- കന്യകാമറിയത്തിലൂടെ നമ്മുടെ അതിസ്വാഭാവിക പ്രവൃത്തികളുടെ യോഗ്യത ആത്മാക്കൾക്കു പ്രയോജനപ്പെടുത്തിക്കൊണ്ട്, ശുദ്ധീകരണസ്ഥലത്തിന്റെ ഒരു യഥാർത്ഥ ശുശ്രൂഷകനായും നീ മാറുക.

-4- പരമാവധി പ്രവർത്തനത്തിന്റെ ഏറ്റവും സത്യസന്ധവും ഫലവത്തുമായ രൂപം നമ്മുടെ ശീലമാക്കുക: മറ്റുള്ളവരുടെ നിയമാനുസൃതമായ എല്ലാ ആഗ്രഹങ്ങളും എളിമയോടെ സ്വീകരിക്കുന്നതും അവ നിറവേറ്റുന്നതിലുള്ള കഠിനാദ്ധ്വാനശീലവും.

-5- എല്ലാവർക്കും എല്ലാമായിത്തീരുന്നതല്ലാതെ നിനക്ക് വ്യക്തിപരമായ ജോലിയോ പങ്കാളിത്തമോ യാതൊന്നുമില്ലെന്ന പോലെ പ്രവർത്തിച്ചുകൊണ്ട് മറ്റുള്ളവരുടെ പ്രവർത്തനങ്ങളിലും സംരംഭങ്ങളിലും എളിയ ഉപകരണം മാത്രമായി ഉപയോഗിക്കപ്പെടാൻ ആഗ്രഹിക്കുക.

-6- തെറ്റില്ലാത്തപ്പോൾ, ഒരിക്കലും നിരസിക്കുകയോ ഖണ്ഡിക്കുകയോ പരാതിപ്പെടുകയോ പ്രതിഷേധിക്കുകയോ അരുത്. എന്നാൽ, തെറ്റുള്ളിടത്തെല്ലാം, അത് ലഘുമായ പാപമാണെങ്കിൽക്കൂടി, ഏറ്റവും ദൃഢമായും സമ്പൂർണ്ണ നിരാസത്തോടും കൂടെ അത് എതിർക്കുക.

-7- വ്യക്തിപമായ പഠനവും ധ്യാനവും വിശുദ്ധ ഗ്രന്ഥത്തിൽ കാണപ്പെടുന്ന പോലെ ഭൃത്യന്റെ ജീവിതത്തിന്റെയും ജോലിയുടെയും ദൗത്യത്തിന്റെയും സത്താപരമായ എല്ലാ ഘടകങ്ങളുടെയും പ്രയോഗവും ആഴപ്പെടുത്തുക.

85. - സഹോദര സ്നേഹത്തിനായി:

-1- വ്യക്തവും അപായകരവുമായ തെറ്റുകളിലൊഴികെ ആരെയും എതിർത്തു സംസാരിക്കാതിരിക്കുക.

-2- പാപത്തിന്റെയും അതിന്റെ അവസരങ്ങളുടെയും കാര്യത്തിലൊഴികെ, വിട്ടുകൊടുക്കാനും ഏവരെയും പ്രീതിപ്പെടുത്താനും ശ്രമിക്കുക.

-3- ദ്രോഹിക്കുന്നവരെ സഹോദരതുല്യമായ തെറ്റുതിരുത്തലുകളോടുകടെയും അവരുടെ സ്വന്തം നന്മയ്ക്കു മാത്രമായും സദാ രഹസ്യമായി ഗുണദോഷിക്കുക.

-4- ഒരേ ഭവനത്തിൽ വസിക്കുന്ന സന്യസ്തരുടെ പേരുകളുടെ പട്ടിക കൊണ്ടുനടക്കുകയും പലപ്പോഴായി അതു ഹൃദയത്തോടു ചേർത്തുവച്ച് അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുക.

-5- ഊഴപ്രകാരമുള്ള പ്രായശ്ചിത്തത്തിലോ വ്യക്തിപരമായ അദ്ധ്വാനത്തിലോ മറ്റൊരു സന്യാസിയുടെ സ്ഥാനം ഏറ്റെടുക്കുക.

-6- ഏറെ ഭാരപ്പെടുത്തുന്നതും മനോവ്യഥയുളവാക്കുന്നതുമായ, ഊഴപ്രകാരമുള്ള പ്രാർത്ഥനയിലോ ജോലിയിലോ മറ്റൊരു സന്യാസിയുടെ കൂടെ ചേരുക.

-7- ഓരോ സന്യാസിയെക്കുറിച്ചും, സദാ സത്യസന്ധമായും ആത്മാർത്ഥവുമായ ആദരവോടെയും ഗുണപരമായി സംസാരിക്കുകയും നല്ല കാര്യങ്ങൾ പറയുകയും ചെയ്യുക.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)