ഭാഗം 1: ആരോഹണം (017)
10. മൂന്നാം ഘട്ടം
74. മൂന്നാം ഘട്ടത്തിൽ, ഉപവി എന്ന ദൈവിക പുണ്യത്തിന്റെയും പ്രാർത്ഥന എന്ന സുവിശേഷോപദേശത്തിന്റെയും പരിശീലനത്തിലും സൗന്ദര്യത്തിന്റെ ബാഹ്യമായ താപസാത്മക പരിശീലനത്തിലും കൂടുതൽ പ്രത്യേകമായി നാം ഏർപ്പെടും. താഴെ പ്രസ്താവിക്കുന്ന അനുഷ്ഠാനങ്ങൾ മേധാവി നിയമിച്ചു നല്കുകയും അഭിപ്രായമറിയിക്കുകയും ഓരോരുത്തരും അതു ധ്യാനിക്കുകയും പരിശീലിക്കുകയും വേണം.
75. - പരിശുദ്ധമായ ഉപവിയ്ക്കായി:
-1- സവിശേഷ ഭക്തിയോടും വികാരവായ്പോടും കൂടെ സ്നേഹപ്രകരണം ചൊല്ലുക, ഉദാഹരണത്തിന് ചവിട്ടുപടികൾ കയറിയിറങ്ങുമ്പോൾ പോലുള്ള സന്ദർഭങ്ങളിൽ.
-2- ധാർമ്മികമായ എന്തെങ്കിലും മോശം വാർത്ത നാം കേൾക്കുമ്പോഴെല്ലാം, ദൈവത്തിനെതിരായുള്ള അതിക്രമമെന്ന നിലയിൽ, പാപത്തോടുള്ള ശത്രുതയുടെ തീവ്രമായ പ്രകരണങ്ങൾ നവീകരിക്കുക.
-3- ദൈവത്തോടുള്ള അതിക്രമമെന്ന നിലയ്ക്ക്, ഒരുവന്റെ സ്വന്തം പാപങ്ങളെപ്രതി തീവ്രമായ മനഃസ്താപ പ്രകരണങ്ങൾ നവീകരിക്കുകയും മറ്റുള്ളവരെക്കുറിച്ച് ധാർമ്മികമായ മോശം വാർത്തകൾ നാം ശ്രവിക്കുമ്പോൾ സ്വന്തം പാപങ്ങളെക്കുറിച്ചു ചിന്തിക്കുകയും ചെയ്യുക.
-4- മനഃപൂർവ്വമുള്ള ഓരോ ലഘുപാപവും മാത്രമല്ല, അർദ്ധ മനസ്സോടെയുള്ള ലഘുപാപങ്ങളും മനഃപൂർവ്വമുള്ള അപൂർണ്ണതകളും സാധിക്കാവുന്നിടത്തോളം ഉദാരതയോടെ ഒഴിവാക്കാൻ പരിശ്രമിക്കുക.
-5- അവിടുത്തെ കൃപയിലും എെക്യത്തിലും അഭിവൃദ്ധിപ്പെട്ടുകൊണ്ടും അവിടുത്തെ തിരുരക്തത്തിൽ പലവട്ടം സ്വയം കഴുകിക്കൊണ്ടും കർത്താവിന് സദാ കൂടുതൽ സൗന്ദര്യവാനും പ്രിയമുള്ളവനും മാധുര്യവാനുമായിരിക്കുക.
-6- അവിരാമമായ, അമൂല്യ കരുതലുകളോടുകൂടെ, ദൃശ്യമായവരിൽ, ഉദാഹരണത്തിന് ദിവ്യകാരുണ്യത്തിൽ, അവിടുത്തെ ശുശ്രൂഷകരിൽ, അവിടുത്തെ നിർദ്ധനരിൽ, സവിശേഷമായി അവിടുത്തെ പ്രതിനിധികളായ മേലധികാരികളിലും നമുക്ക് നീരസം തോന്നുന്ന ജനങ്ങളിലും യേശുവിനെ പൊതിയുക.
-7- ഓരോ ദൈവിക പരിപൂർണ്ണതയെയും കർമത്തെയും പ്രതി, ദിവ്യകാരുണ്യത്തിലെ അവിടുത്തെ സർവ്വസാന്നിദ്ധ്യത്തിലും ആത്മാക്കളിലെ അധിവാസത്തിലും മഹത്വത്തിന്റെ നിത്യമായൊരു സദസ്സോടുകൂടെ, ദൈവിക വ്യക്തികൾക്ക് വ്യക്തിപരമായുള്ള സ്നേഹപ്രകരണങ്ങളോടും കൂടെ, കർത്താവിനെ പൊതിയുക.
-8- അതുപോലെ, അവിടുത്തെ വിവിധ അവസ്ഥകളെയും പ്രവൃത്തികളെയും പ്രതി, അവിടുത്തെ മാലാഖമാരെയും വിശുദ്ധരെയും, സവിശേഷമായി ദൈവസിംഹാസനത്തിങ്കൽ ശുശ്രൂഷ ചെയ്യുന്ന ഏഴു മാലാഖമാരെയും പ്രതി, വി. യൗസേപ്പിനെ പ്രതി, പരിശുദ്ധ മാതാവിനെ പ്രതി, സ്നേഹപ്രകരണങ്ങളാൽ യേശുവിനെ പൊതിയുക.
-9- സർവ്വോപരി, ഉപവിയുടെ പരമ പ്രവൃത്തിക്കായി, ഓരോ പ്രവൃത്തിയും നിർവ്വഹിക്കുന്നതിനു മുമ്പ്, സ്നേഹത്തിന്റെ നിർമലമായ ഒരു പ്രവൃത്തിയായും ഈശോ, മറിയം, യൗസേപ്പുമായുള്ള ഐക്യത്തിലും ദൈവം തന്നെയായ സ്നേഹത്തിന്റെ പ്രവൃത്തിയുമായുള്ള എെക്യത്തിലുമുള്ള സ്നേഹത്തിന്റെ വ്രതമായും ത്രിത്വമായ കർത്താവായ ദൈവത്തിന് ഓരോ പ്രവൃത്തിയും സമർപ്പിക്കുക.
76. - പരിശുദ്ധമായ പ്രാർത്ഥനയ്ക്ക്:
-1- എല്ലാ ഏഴ് ഭക്തഭ്യാസങ്ങളോടും ഏറ്റം വിശ്വസ്തനായിരിക്കുക. അവയെ പ്രാധാന്യത്തിന്റെ ഏറ്റക്കുറച്ചിലുകളോടെ കാണുന്നത് നിയമാനുസൃതമാണെങ്കിലും അവയോരോന്നിലും മാനസിക പ്രാർത്ഥനയ്ക്കു നിശ്ചയിച്ചിരിക്കുന്ന ഭാഗങ്ങളിൽ കൂടുതൽ ഉദാരമായി ഏർപ്പെടുക.
-2- പഠനത്തിനു മുമ്പും ശേഷവുമുള്ളതും വിദ്യാലയത്തിനു മുമ്പും ശേഷവുമുള്ളതുമായ പ്രാർത്ഥനകൾ പോലെയുള്ള ലഘു ഭക്തകൃത്യങ്ങൾ മുഴുവനോടും ഏറ്റം വിശ്വസ്തനായിരിക്കുക.
-3- അതുപോലെ, വാതിലുകൾ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും, അകത്തു പ്രവേശിക്കുമ്പോഴും പുറത്തു പോകുമ്പോഴും, ചവിട്ടുപടികൾ കയറിയിറങ്ങുമ്പോഴുമുള്ള പ്രാർത്ഥനകൾ പോലെയുള്ള മറ്റ് ലഘു ഭക്തകൃത്യങ്ങൾ ഏറ്റം വിശ്വസ്തതയോടെ നിർവ്വഹിക്കുക.
-4- അതുപോലെ, ദിവ്യകാരുണ്യത്തിനും പരിശുദ്ധ കന്യകയ്ക്കും വി. യൗസേപ്പിനുമുള്ള, സമൂഹത്തോടൊത്തുള്ള ഹ്രസ്വ സന്ദർശനങ്ങൾ ഏറ്റവും വിശ്വസ്തമായി നിർവ്വഹിക്കുക. ഇതേ കാര്യം സ്വകാര്യമായി ചെയ്തുകൊണ്ട് ഈ ഹ്രസ്വ സന്ദർശനങ്ങൾ വർദ്ധിപ്പിക്കുക.
-5- ഭക്തിപരമായ അടയാളങ്ങളോടുകൂടെ അതിസ്വാഭാവിക തലങ്ങളിലേയ്ക്ക് ഉയർത്തിക്കൊണ്ടും കുരിശടയാളത്താൽ സർവ്വവും ആശീർവ്വദിച്ചുകൊണ്ടും അവയെ ത്രിത്വത്തിന്റെയോ തിരുക്കുടുംബത്തിന്റെയോ നാമത്തിൽ പവിത്രീകരിച്ചുകൊണ്ടും സർവ്വവും കൂദാശീകരിക്കുന്ന ശീലം വളർത്തിയെടുക്കുക.
-6- പരിശുദ്ധ ദിവ്യകാരുണ്യത്തിലെ യേശുവുമായും ദൈവിക മഹത്വവുമായും സ്നേഹവുമായും തിരുവിഷ്ടവുമായും ദൈവിക വ്യക്തികളുമായും പരിപൂർണ്ണതകളുമായും കർമങ്ങളുമായും അവചരിച്ച വചനത്തിന്റെ വിവിധ പ്രവൃത്തികളും അവസ്ഥകളുമായുള്ള ആത്മീയ ഐക്യങ്ങൾ വളർത്തിയെടുക്കുക.
-7- ഒഴിവുള്ള ഏതു സമയത്തും നമുക്ക് ഒഴിച്ചുകൂടാനാവാത്ത സന്തത സഹചാരിയായിരിക്കേണ്ട ഒരു താപസഗ്രന്ഥം വായിക്കുക. ദൈവത്തോടുള്ള നമ്മുടെ സംഭാഷണം എന്നതിനേക്കാൾ അഭിലഷണീയമായ, നമ്മോടുള്ള ദൈവത്തിന്റെ സംഭാഷണമെന്ന നിലയ്ക്ക് ഈ വായനയെ പരിഗണിക്കുക. ദൈവത്തെ ശ്രവിക്കുക എന്നതല്ലാതെ മറ്റൊരുദ്ദേശ്യത്തോടെയും ഇതു നിർവ്വഹിക്കരുത്.
77. - സൗന്ദര്യത്തിന്:
-1- ഒരു നല്ല വികാരം സൃഷ്ടിക്കുന്ന നിറങ്ങൾ മനസ്സിലാക്കി ചുറ്റുപാടിലുടനീളം അവ ഏകോപിപ്പിക്കുക (വർണ്ണങ്ങൾ).
-2- മനോഹരമായ പുതിയ ഭക്തി ഗാനങ്ങളും ഗായകസംഘത്തിനായി പുതിയ രാഗങ്ങളും പഠിക്കുക, പ്രത്യേകിച്ചും വചന വായനയ്ക്കായി (സ്വരങ്ങൾ).
-3- ഗന്ധമുള്ള ഏതെങ്കിലും വസ്തു ഉപയോഗിക്കുമ്പോൾ, നമ്മുടെ ജീവിതരീതിക്കിണങ്ങുന്ന സൗരഭ്യത്തിൽ നിലനില്ക്കുക (ഗന്ധം).
-4- നമ്മുടെ സ്വന്തം സ്വർഗ്ഗത്തിന്റെ ശകലങ്ങളായി, ഏറ്റവും ഭക്തിസാന്ദ്രവും സുന്ദരവുമായ പരിശുദ്ധ ചിത്രങ്ങളെ പരിഗണിച്ചുകൊണ്ട്, അവ നമുക്കു ചുറ്റിലും സ്ഥാപിക്കുക (അവതരണം).
-5- ഭക്തകലയുടെ മേഖലയെ ഏറ്റവും മികച്ച രീതിയിൽ പ്രതിനിധാനം ചെയ്യുന്നവയെക്കുറിച്ചുള്ള അറിവും പകർപ്പുകളും കലാകാഴ്ചബംഗ്ലാവിൽ നിന്നും സമ്പാദിക്കുക (കല).
-6- ദേശീയവും അന്തർദേശീയവുമായ വാർഷിക സാഹിത്യ പ്രസിദ്ധീകരണങ്ങളിൽ നിന്ന് ഏറ്റവും സുന്ദരമായ കാവ്യസൃഷ്ടികൾ, സ്വകാര്യ ശേഖരത്തിൽ, മനസ്സിലാക്കുകയും ആസ്വദിക്കുകയും സംരക്ഷിക്കുകയും ചെയ്യുക (കവിത).
-7- ശുദ്ധ ഹാസ്യത്തെയും ക്രിസ്തീയാനന്ദത്തെയും കൃപയുടെ ലക്ഷണമായി കരുതി, അവ നമ്മിൽ നേടിയെടുക്കുകയും നിലനിർത്തുകയും, മറ്റുള്ളവരിൽ അവ വളർത്തി വികസിപ്പിക്കുകയും ചെയ്യുക (ആനന്ദം).
Comments
Post a Comment