ഭാഗം 1: ആരോഹണം (016)
9. രണ്ടാം ഘട്ടം
70. രണ്ടാം ഘട്ടത്തിൽ, പ്രത്യാശ എന്ന ദൈവിക പുണ്യത്തിന്റെയും കഠിനാദ്ധ്വാനശീലം എന്ന സുവിശേഷോപദേശത്തിന്റെയും പരിശീലനത്തിലും ബാഹ്യ ഒൗചിത്യത്തിന്റെ ബാഹ്യ താപസാത്മക പ്രവർത്തനത്തിലും കൂടുതൽ പ്രത്യക്ഷമായി നാം ഏർപ്പെടുന്നു. താഴെപ്പറയുന്ന അനുഷ്ഠാനങ്ങൾ മേധാവി നിയമിച്ചു നല്കുകയും തത്ഫലമായി വിശദീകരിച്ചുകൊടുക്കുകയും പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുന്നു. എല്ലാവരും അവ ധ്യാനിക്കുകയും പരിശീലിക്കുകയും വേണം.
71. - പരിശുദ്ധമായ പ്രത്യാശക്ക്:
-1- ചവിട്ടുപടികൾ കയറിയിറങ്ങുമ്പോൾ പോലുള്ള സന്ദർഭങ്ങളിൽ സവിശേഷ ഭക്തിയോടുകൂടെ പ്രത്യാശ പ്രകരണം ചൊല്ലുക.
-2- അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണത്തിന്റെ മാതൃകയിൽ, നമുക്കു പ്രത്യാശിക്കാവുന്ന പന്ത്രണ്ട് ആത്മീയ കൃപാവരങ്ങൾ എണ്ണി തിട്ടപ്പെടുത്തുകയും പരിശുദ്ധ ദിവ്യകാരുണ്യത്തിനുള്ള സ്വകാര്യ സന്ദർശന വേളകളിൽ അതുരുവിടുകയും അവയോരോന്നിനും ശേഷം "ഞാൻ പ്രത്യാശിക്കുന്നു!' എന്നാവർത്തിക്കുകയും ചെയ്യുക.
-3- അതുപോലെ, പ്രത്യാശിക്കാനായി പുണ്യവാന്മാരുടെ എെക്യത്തിൽ നിന്നും നമ്മുടെ വീണ്ടെടുപ്പിൽ നിന്നും ദൈവിക പരിപൂർണ്ണതകളിൽ നിന്നും എടുത്ത ഉദ്ദേശ്യങ്ങളുടെ വിശദമായൊരു പട്ടിക തയ്യാറാക്കി സമാനമായ രീതിയിൽ ഉപയോഗിക്കുക.
-4- പൊതുവോ സ്വകാര്യമോ ആയ ഏതൊരു ഭക്തകൃത്യത്തിലും, നിനക്കു തന്നെയും നിന്റെ അയല്ക്കാരനുവേണ്ടിയും മുഖ്യമായൊരു കൃപാവരത്തിനായി നിർദ്ദേശിക്കുകയും പ്രകടമായി പ്രത്യാശിക്കുകയും ചെയ്യുക, ഉദാഹരണത്തിന് ജപമാലയുടെ ഒാരോ ദശകത്തിലും.
-5- പ്രാർത്ഥനകൾ, പരിത്യാഗങ്ങൾ, പ്രേഷിതപ്രവർത്തനം എന്നിവ പോലെ കർത്താവിനുവേണ്ടി ഒരാൾ ചെയ്യുന്നവയെ എല്ലാം അതിസ്വാഭാവിക അനുഗ്രഹങ്ങൾ സംഭരിക്കാൻ നാം കൊണ്ടുപോകുന്ന ശൂന്യമായ ധാരാളം പാത്രങ്ങളായി സദാ കരുതുക.
-6- സ്വന്തം ആത്മാവിൽ ""പറുദീസ, പറുദീസ'' എന്ന് കൂടെക്കൂടെ ആലപിക്കുകയും യേശുവിന്റെ എല്ലാ പുണ്യങ്ങളുടെയും അവിടുത്തെ എല്ലാ ദൈവിക പരിപൂർണ്ണതകളുടെയും സർവ്വാനുഗ്രഹങ്ങളും തന്നിലേക്കും ലോകത്തിലേക്കുമായി ആകർഷിക്കാൻ അഭിലഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുക.
-7- സർവ്വോപരി, ഇൗ സുകൃതത്തിന്റെ ഏറ്റവും വലിയ പരിശീലനം, പ്രധാനപ്പെട്ട ഒാരോ പ്രവൃത്തിക്കും മുമ്പേ, നാം ചെയ്യാൻ പോകുന്നവയിൽ നമ്മെ സ്വയം വിശുദ്ധീകരിക്കാനും കർത്താവിനെ മഹത്വപ്പെടുത്താനും നമുക്കാവശ്യമായ ഒരു പ്രത്യേക കൃപാവരത്തിൽ പ്രത്യക്ഷവും പ്രത്യേകവുമായ പ്രത്യാശ പ്രകരണം നടത്തുന്നതിൽ അടങ്ങിയിരിക്കുന്നു.
72. - പരിശുദ്ധമായ കഠിനാദ്ധ്വാനശീലത്തിനായി:
- അലസതയുടെ ഒാരോ രൂപത്തെയും ഉത്സാഹപൂർവ്വം ഒഴിവാക്കുക. മടി അഥവാ മന്ദത എന്നു വിളിക്കപ്പെടുന്ന ആ ഭീകരസ്വത്വത്തെ ഭയപ്പെടുന്നതുവഴി, നാം സദാ കർമനിരതരായിരിക്കുമെന്ന് നാം ഉറപ്പാക്കുന്നു.
-1- നമ്മുടെ സ്ഥാനം ആവശ്യപ്പെടുന്ന ചില പഠനങ്ങൾ നടത്തുന്നതു വഴി
-2- കായികാദ്ധ്വാനത്തെ ഒരുതരം ഉല്ലാസമാക്കിക്കൊണ്ടു പോലും നിർവ്വഹിക്കുന്നതു വഴി
-3- പൊതുവായോ രഹസ്യമായോ എന്തെങ്കിലും തരത്തിലുള്ള അദ്ധ്യയനം, പ്രത്യേകിച്ച് നമ്മുടെ സന്യാസാവസ്ഥയ്ക്കു യോജിച്ച വിഷയങ്ങൾ പഠിപ്പിക്കുന്നതു വഴി
-4- ദൈവവചനത്തിന്റെ ഏതെങ്കിലും തരത്തിലുള്ള ശുശ്രൂഷ, വിശേഷിച്ചും തുടർ മതബോധനത്തിന്റെ രൂപത്തിലുള്ളവ ചെയ്തുകൊണ്ട്
-5- രഹസ്യമായോ സമൂഹമായോ ഉപയോഗിക്കുന്നതിനായി ഏതൊരു വിഷയത്തെ സംബന്ധിച്ചുമുള്ള സാഹിത്യ രചന, എന്നാൽ സദാ തന്റെ സ്വന്തവും അയല്ക്കാരന്റെയും വിശുദ്ധീകരണം പ്രത്യക്ഷമായി ലക്ഷ്യംവയ്ക്കുന്നവ വഴി
-6- പുരോഹിതനെങ്കിൽ പൗരോഹിത്യ ശുശ്രൂഷയുടെയും പട്ടമേല്ക്കാത്ത ഒരാളാണെങ്കിൽ പൗരോഹിത്യ സഹകരണത്തിന്റെയും പല തലങ്ങളിലൊന്ന് നിർവ്വഹിച്ചുകൊണ്ട്
-7- കത്തോലിക്കാ സംഘടനയ്ക്കായി, പ്രത്യേകിച്ച് ഇടവക സംഘടനയ്ക്കായി ഏതെങ്കിലും കർത്തവ്യമോ പ്രവൃത്തിയോ ചെയ്യുന്നതു വഴി.
73. - ബാഹ്യമായ ഒൗചിത്യത്തിനായി:
-1- എല്ലാ വസ്ത്രങ്ങളുടെയും അസാധാരണവും സൂക്ഷ്മതരവുമായ വൃത്തിയാക്കലും ശുചീകരണവും
-2- എല്ലാ പുസ്തകങ്ങളുടെയും അസാധാരണവും സൂക്ഷ്മതരവുമായ വൃത്തിയാക്കലും പൊടിതട്ടലും
-3- എല്ലാ ചിത്രങ്ങളുടെയും അസാധാരണവും സൂക്ഷ്മതരവുമായ വൃത്തിയാക്കലും പൊടിതട്ടലും
-4- എല്ലാ ചുമരുകളുടെയും അസാധാരണവും സൂക്ഷ്മതരവുമായ വൃത്തിയാക്കലും പൊടിതട്ടലും
-5- നിലത്തിന്റെ മുഴുവനായുള്ള അസാധാരണവും സൂക്ഷ്മതരവുമായ വൃത്തിയാക്കലും പൊടിതട്ടലും
-6- എല്ലാ ഗൃഹോപകരണങ്ങളുടെയും അസാധാരണവും സൂക്ഷ്മതരവുമായ വൃത്തിയാക്കലും പൊടിതട്ടലും
-7- എല്ലാ ഉപകരണങ്ങളുടെയും അസാധാരണവും സൂക്ഷ്മതരവുമായ വൃത്തിയാക്കലും പൊടിതട്ടലും
Comments
Post a Comment