ഭാ​ഗം 1: ആരോഹണം (015)

8. ആദ്യ ഘട്ടം

66. ആദ്യ ഘട്ടത്തിൽ, വിശ്വാസം എന്ന ദൈവിക പുണ്യത്തിന്റെ ബാഹ്യ പരിശീലനത്തിലും ദാരിദ്ര്യം എന്ന സുവിശേഷോപദേശത്തിലും എളിമപ്പെടുക എന്ന ബാഹ്യ താപസാത്മക പരിശീലനത്തിലും നാം കൂടുതലായി ശ്രദ്ധയൂന്നുന്നു. മേധാവി താഴെപ്പറയുന്ന അനുഷ്ഠാനങ്ങൾ വിശദീകരിച്ചുകൊടുക്കുകയും പ്രാബല്യത്തിൽ കൊണ്ടുവരികയും വേണം. എല്ലാവരും അവ ധ്യാനിക്കുകയും പരിശീലിക്കുകയും വേണം.

67. - പരിശുദ്ധ വിശ്വാസത്തിന്: 

-1- കുരിശടയാളം, അതു പ്രകടമാക്കുന്ന രണ്ട് മുഖ്യ രഹസ്യങ്ങളിലുള്ള വിശ്വാസ പ്രഖ്യാപനമായി, സവിശേഷ ഭക്തിയോടും ആഘോഷത്തോടും കൂടെ വരയ്ക്കുക.

-2- സവിശേഷമായ ഭക്തിയോടുകൂടെ വിശ്വാസപ്രകരണം ചൊല്ലുക, ഉദാഹരണത്തിന് ചവിട്ടുപടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും പോലുള്ള സമയങ്ങളിൽ.

-3- സവിശേഷ ഭക്തിയോടും ആഘോഷത്തോടും കൂടെ അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം ചൊല്ലുകയും അതിലെ പന്ത്രണ്ട് പ്രമാണങ്ങളിലോരോന്നിനും ശേഷം ""ഞാൻ വിശ്വസിക്കുന്നു'' എന്നാവർത്തിക്കുകയും അതേസമയം ആന്തരികമായി ""ഞാൻ കാണുന്നു'' എന്നു പറയുകയും ചെയ്യുക.

-4- പരിശുദ്ധ ദിവ്യകാരുണ്യത്തിനുള്ള ഒാരോ രഹസ്യ സന്ദർശനത്തിലും ""യേശുവിന്റെ ദിവ്യകാരുണ്യ ഹൃദയമേ, എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ!'' എന്നോ ""കർത്താവേ, ഞാൻ വിശ്വസിക്കുന്നു! എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ!'' എന്നോ ദശാവർത്തി ചൊല്ലുക.

-5- നമ്മുടെ അഭിവാദനത്തിൽ നാം ചെയ്യുന്നതുപോലെ, ""ഇൗശോ, മറിയം, യൗസേപ്പേ'' എന്നു നാം ഉച്ചരിക്കുന്നോൾ, ഇൗ പുണ്യനാമങ്ങളോടു കൂടെ പൊതുവായ വിശ്വാസ പ്രകരണം നവീകരിച്ചുകൊണ്ട്, നമുക്കും നമ്മുടെ അയല്ക്കാരനും വിശ്വാസ പൂർണ്ണത അഭ്യർത്ഥിക്കുന്നതിനുള്ള പ്രകടമായ നിയോഗമുണ്ടായിരിക്കുക.

-6- ത്രിത്വസ്തുതിയോ നിയതമായമറ്റ് പ്രർത്ഥനയോ ഉരുവിടുന്ന ഒാരോ വേളയിലും കുമ്പിടുമ്പോഴും മുട്ടുകുത്തുമ്പോഴും, നമ്മുടെ വിശ്വാസത്തിന്റെ ഒാരോ സത്യത്തിനും വേണ്ടി മരിക്കാൻ സന്നദ്ധമായിരിക്കുന്നുവെന്ന നിയോഗം ഉണ്ടായിരിക്കുക.

-7- നമ്മുടെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രവൃത്തിയെന്ന നിലയ്ക്ക്, കൂടുതൽ പ്രാമുഖ്യമുള്ള നമ്മുടെ എല്ലാ പ്രവൃത്തികൾക്കും മുമ്പേ നാം ചെയ്യാൻ പോകുന്നതിൽ ഏറ്റവും മികച്ച രീതിയിൽ പ്രതിഫലിക്കുന്ന സത്യത്തിലുള്ള ബാഹ്യവും പ്രത്യേകവുമായ വിശ്വാസപ്രകരണം നടത്തുക.

68. - പരിശുദ്ധമായ ദാരിദ്ര്യത്തിന്:

-1- കൂടുതൽ ഫലപ്രാപ്തിക്കായി, കൃപയുടെ സമ്പത്ത് സ്വന്തമാക്കുന്നതിനുവേണ്ടി, ലൗകികമായ എല്ലാ സമ്പാദ്യങ്ങളും ഭൗതിക വസ്തുക്കൾക്കായുള്ള ഒാരോ ആഗ്രഹവും സ്വമനസ്സാലെ പരിത്യജിക്കുന്ന കർമം കൂടെക്കൂടെ നവീകരിക്കുക.

-2- കൂടുതൽ ഫലപ്രദമായി യേശുവിന്റെ യോഗ്യതകൾ സ്വന്തമാക്കുന്നതിനായി, പരിശുദ്ധ കന്യകാമറിയത്തിന്റെയും വി. യൗസേപ്പിന്റെയും വി. മിഖായേലിന്റെയും ബഹുമാനാർത്ഥം, നമുക്ക് വേണ്ടെന്നുവയ്ക്കാവുന്ന ഒാരോ ആത്മീയ നന്മയും യഥാർത്ഥത്തിൽ ഉപേക്ഷിക്കുന്ന കർമം കൂടെക്കൂടെ നവീകരിക്കുക.

-3- ദൈവ-മനുഷ്യനായ, ദൈവിക വ്യക്തിയായ യേശുവിന്റെ തിരുരക്തം കൂടുതൽ പൂർണ്ണമായി സ്വന്തമാക്കുന്നതിനായി, ഏതെങ്കിലും മനുഷ്യവ്യക്തിയുടെ ഹൃദയം സ്വന്തമാക്കുന്നത് ഉപേക്ഷിക്കുന്ന കർമം കൂടെക്കൂടെ നവീകരിക്കുക.

-4- സാധിക്കുമ്പോഴെല്ലാം മറ്റൊരാളുടെ നാമത്തിൽ, വിശേഷിച്ചും യേശുവിന്റെയോ പരിശുദ്ധാത്മാവിന്റെയോ പിതാവിന്റെയോ നാമത്തിലോ വ്യക്തിയിലോ പ്രാർത്ഥിക്കുന്നത് ശീലമാക്കിക്കൊണ്ട്, സ്വന്തം വ്യക്തിത്വത്തെ ഉപേക്ഷിക്കുന്നത് കൂടെക്കൂടെ ഉപേക്ഷിക്കുക.

-5- കൂടുതൽ ഫലപ്രാപ്തിയോടുകൂടെ സ്വർഗ്ഗീയാരൂപികളോട് സംവദിക്കുന്നതിനായി വ്യക്തിപരമായ എല്ലാ ഇടപെടലുകളും ലളിതവും അത്യാവശ്യത്തിനു മാത്രവുമാക്കി സൂക്ഷിക്കുക.

-6- ജീവിതത്തിന്റെ അത്യാവശ്യങ്ങളിൽ, മറ്റൊരു വി. ഫ്രാൻസീസിനെപ്പോലെ, മറ്റുള്ളവരുടെ ഇഷ്ടത്തിൽ എല്ലാം ആശ്രയിച്ചുകൊണ്ട്, നിസ്സംഗനായിരിക്കുക.

-7- അത്യാവശ്യമായവയുടെ പോലും നഷ്ടം സന്തോഷപൂർവ്വം സ്വീകരിക്കാനും അപ്രകാരം സമ്പൂർണ്ണമായ ആനന്ദത്തിൽ പ്രവേശിക്കാനും തനിക്കുതന്നെയായുള്ള ചിന്തയോ ഉത്കണ്ഠയോ കൂടാതെ യേശുവിൽ ജീവിക്കാനുമായി പൂർണ്ണമായി സ്വയം നിയന്ത്രിക്കുവാൻ യത്നിക്കുക.

69. - ഭക്തിപൂർവ്വമായ എളിമപ്പെടുത്തലിന്:

-1- ബാഹ്യ വിധാനത്തിൽ, അതിസ്വാഭാവിക കാരണങ്ങളാൽ, സ്വന്തം ധാർമ്മിക ബലഹീനതകൾ മേലധികാരികളോട് വിശ്വസ്തതാപൂർവ്വം വെളിപ്പെടുത്തുക.

-2- സ്വന്തം സഹസന്യസ്തർക്ക് എളിയ ശുശ്രൂഷകൾ സന്നദ്ധതയോടും രഹസ്യമായും നിർവ്വഹിക്കുക.

-3- സമൂഹത്തിനായുള്ള എളിയ ശുശ്രൂഷകൾ സന്നദ്ധതയോടും പൊതുസ്ഥലത്തും നിർവ്വഹിക്കുക.

-4- മുട്ടുകുത്തി നിന്നുകൊണ്ടോ ശിക്ഷിക്കപ്പെട്ടവർക്കുള്ള, അങ്ങനെ ആരെങ്കിലുമുണ്ടെങ്കിൽ, സ്ഥലത്തോ സമൂഹ ഭക്ഷണം കഴിക്കുക.

-5- മറ്റുള്ളവർ ഉപേക്ഷിച്ചതോ നിരസിച്ചതോ ആയവ സ്വന്തം ഉപയോഗത്തിനായി ആഗ്രഹിക്കുക.

-6- അത്യാവശ്യ അനുവാദങ്ങളോടുകൂടെ, ദരിദ്രർക്കുവേണ്ടി യാചിക്കുക.

-7- വിദ്യാഭ്യാസം കുറഞ്ഞവരോടും സാധാരണക്കാരോടും സൗഹാർദ്ദമായി പെരുമാറുകയും സാധിക്കുമ്പോഴെല്ലാം അവരെ ബഹുമാനിക്കുകയും ചെയ്യുക.


Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)