ഭാ​ഗം 1 ആരോഹണം (014)

7. താപസാത്മക വർഷം

58. പവിത്രാദാവായ ദൈവത്തിന്റെ ബഹുമാനാർത്ഥം, താപസാത്മക വർഷത്തെ അമ്പതു ദിവങ്ങളുള്ള ഏഴ് കാലഘട്ടങ്ങളായി (ഏഴു പെന്തക്കുസ്തകളായി) നാം വിഭജിക്കുന്നു. അവയിലോരോന്നിലും അതിസ്വാഭാവികമായ ഒരു പുണ്യവും സുവിശേഷാത്മകമായ ഒരു പുണ്യവും ബാഹ്യമായ ഒരു താപസാത്മക പ്രവൃത്തിയും പ്രത്യേകമാംവിധം വളർത്തിയെടുക്കുന്നതിന് നാം സ്വയം സമർപ്പിക്കുന്നു.

59. ആദ്യ ഘട്ടം, നമുക്കു മദ്ധ്യേയുള്ള ദൈവത്തിന്റെ നിഗൂഢ സാന്നിദ്ധ്യത്തിൽ അവിടുത്തേയ്ക്കുള്ള നമ്മുടെ ശുശ്രൂഷയുടെ ചൈതന്യത്തിൽ നിർവ്വഹിക്കുന്ന ദൈവിക പുണ്യമായ വിശ്വാസത്തിലും സുവിശേഷ പുണ്യമായ ദാരിദ്ര്യത്തിലും ബാഹ്യവും അതുപോലെത്തന്നെ ആന്തരികവുമായ എളിമപ്പെടുത്തലിന്റെ താപസാത്മക അനുഷ്ഠാനത്തിലും അടിസ്ഥാനമിടുന്നു.

60. രണ്ടാം ഘട്ടം, നമുക്കധീനരായവരിൽ ദൈവത്തിന്റെ ശുശ്രൂഷയുടെയുംസ്നേഹത്തിന്റെയും ചൈതന്യത്തിൽ, ദൈവിക പുണ്യമായ പ്രത്യാശത്തിലും സുവിശേഷ പുണ്യമായ കഠിനാദ്ധ്വാന ശീലത്തിലും ബാഹ്യവും അതുപോലെത്തന്നെ ആന്തരികവുമായ ഒൗചിത്യബോധത്തിന്റെ താപസാത്മക അനുഷ്ഠാനത്തിലും അടിസ്ഥാനമിടുന്നു.

61. മൂന്നാം ഘട്ടം, നമ്മുടെ മേലധികാരികളിൽ ദൈവത്തിന്റെ ശുശ്രൂഷയുടെയും സ്നേഹത്തിന്റെയും ചൈതന്യത്തിൽ ദൈവിക പുണ്യമായ ഉപവിയിലും സുവിശേഷ പുണ്യമായ പ്രാർത്ഥനയിലും ബാഹ്യവും അതുപോലെത്തന്നെ ആന്തരികവുമായ സൗന്ദര്യത്തിന്റെ താപസാത്മക അനുഷ്ഠാനത്തിലും അടിസ്ഥാനമിടുന്നു.

62. നാലാം ഘട്ടം, നമുക്കു മദ്ധ്യേയുള്ള നമ്മുടെ ദൈവത്തിന്റെ വെളിപാടുകളിൽ അവിടുത്തെ ശുശ്രൂഷുടെയും സ്നേഹത്തിന്റെയും ചൈതന്യത്തിൽ മൗലിക സുകൃതമായ വിവേകത്തിലും സുവിശേഷ പുണ്യമായ അനുസരണത്തിലും ബാഹ്യവും അതുപോലെത്തന്നെ ആന്തരികവുമായ ആദരവിന്റെ താപസാത്മക അനുഷ്ഠാനത്തിലും അടിസ്ഥാനമിടുന്നു.

63. അഞ്ചാം ഘട്ടം, ഒരു വ്യക്തിയിൽ വസിക്കുന്ന ദൈവത്തിന്റെ ശുശ്രൂഷയുടെയും സ്നേഹത്തിന്റെയും ചൈതന്യത്തിൽ മൗലിക സുകൃതമായ നീതിയിലും സുവിശേഷ പുണ്യമായ ശുശ്രൂഷയിലും ബാഹ്യവും അതുപോലെത്തന്നെ ആന്തരികവുമായ സഹോദര സ്നേഹത്തിന്റെ താപസാത്മക അനുഷ്ഠാനത്തിലും അടിസ്ഥാനമിടുന്നു.

64. ആറാം ഘട്ടം, ദൈവത്തിന്റെ നിയമങ്ങളിൽ അവിടുത്തെ ശുശ്രൂഷയുടെയും സ്നേഹത്തിന്റെയും ചൈതന്യത്തിൽ മൗലിക സുകൃതമായ  ധൈര്യത്തിലും സുവിശേഷ പുണ്യമായ ആശയടക്കത്തിലും ബാഹ്യവും അതുപോലെത്തന്നെ ആന്തരികവുമായ ക്രമത്തിന്റെ താപസാത്മക അനുഷ്ഠാനത്തിലും അടിസ്ഥാനമിടുന്നു.

65. ഏഴാം ഘട്ടം, നമ്മിൽ വസിക്കുന്ന ദൈവത്തിന്റെ ശുശ്രൂഷയുടെയും സ്നേഹത്തിന്റെയും ചൈതന്യത്തിൽ മൗലിക സുകൃതമായ ആത്മനിയന്ത്രണത്തിലും സുവിശേഷ പുണ്യമായ ബ്രഹ്മചര്യത്തിലും ബാഹ്യവും അതുപോലെത്തന്നെ ആന്തരികവുമായ മിതത്വത്തിന്റെ താപസാത്മക അനുഷ്ഠാനത്തിലും അടിസ്ഥാനമിടുന്നു.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)