9 ഭാ​ഗം 1: ആരോഹണം

2. എന്റെ സ്വന്തം ലക്ഷ്യം

11. പരിശുദ്ധ ത്രിത്വത്തിന്റെ ഏറ്റവും ഉന്നതമായ മഹത്വത്തെപ്രതി, അതിന്റെ ദൈവിക പരിപൂർണ്ണതകൾക്ക്, പ്രത്യേകിച്ചും കത്തോലിക്കാസഭയുടെ പരിശുദ്ധിയിൽ പ്രതിഫലിക്കുന്നതും വിശുദ്ധരുടെ പരിശുദ്ധിയിൽ പ്രശോഭിക്കുന്നതുമായ ദൈവിക പരിശുദ്ധിക്ക് സമർപ്പിതനായാണ് ഞാൻ ഈ ലോകത്തിൽ ആയിരിക്കുന്നത്.

12. ദൈവിക കർമങ്ങളോടുള്ള, സവിശേഷമായി എന്നിലും എന്റെ അയല്ക്കാരനിലുമുള്ള പരിശുദ്ധാത്മാവിന്റെ ദൗത്യത്തെ സഹായിച്ചുകൊണ്ടും പുണ്യവാന്മാരുമായുള്ള എെക്യത്തിലൂടെയും പരിശുദ്ധാത്മാവുമായുള്ള എെക്യത്തിലൂടെയും ബലിയും കൂദാശയുമായ ദിവ്യകാരുണ്യത്തിലെ യേശുവുമായുള്ള സംയോജനത്തിലൂടെയും സാർവ്വത്രിക വിശുദ്ധീകരണവുമായുള്ള ഏറ്റവും മഹത്തായ സഹകരണത്തിനായാണ് ഞാൻ ഈ ലോകത്തിൽ ആയിരിക്കുന്നത്.

13. അപ്രകാരം, ഉപവിയുടെ ആരോഹണാത്മകമായ പരിപൂർണ്ണതയിലൂടെയും യേശുവിന്റെയും മറിയത്തിന്റെയും യൗസേപ്പിന്റെയും വിശ്വസ്തമായ അനുകരണത്തിലൂടെയും ഏറ്റവും പരിശുദ്ധ ത്രിത്വവുമായുള്ള ദൈവൈക്യത്തിൽ, വിശുദ്ധീകരണത്തിന്റെ ഏറ്റവും ഉയർന്ന തലങ്ങൾക്കായി ഞാൻ യത്നിക്കണം.

14. സർവ്വോപരി, ക്രിസ്തീയ താപസാത്മകതയുടെ പരിശീലത്തിലും പ്രചരണത്തിലും, പ്രേഷിതത്വത്തിന്റെ എല്ലാ മാർഗ്ഗങ്ങളോടും കൂടെ ഓരോ വ്യക്തിയിലും യേശുവിനെ രൂപീകരിക്കുന്നതിൽ ഞാൻ ശ്രദ്ധകേന്ദ്രീകരിക്കണം. അതായത്, ഓരോ വ്യക്തിയെയും ത്രിത്വ ദൈവത്തിന്റെ സന്യാസിയെപ്പോലെ, സത്യമായും ക്രിസ്തു സദൃശനാക്കിത്തീർക്കുന്നതിൽ നാം സ്വയം ഏർപ്പെടണം.

15. സഭയിൽ വസിക്കുന്നവനും തിരഞ്ഞെടുക്കപ്പെട്ട എല്ലാവരിലും രൂപീകരിക്കപ്പെടേണ്ടവനുമായ, പിതാവിന്റെ ഏറ്റവും മഹാ സന്യാസിയായ യേശുക്രിസ്തുവുമായുള്ള എന്റെ ബന്ധത്തിലും കർത്തവ്യത്തിലും, വിശുദ്ധരുടെ എളിയ ദാസനെന്ന നിലയ്ക്ക് എന്റെ ഹൃദയത്തോടും കർമത്തോടും കൂടെ അവിടുത്തെ സ്ഥാനമേറ്റെടുത്തുകൊണ്ട്, വിശ്വസ്ത ഭൃത്യന്റെ ഉദാത്ത മാതൃകയായ വി. യൗസേപ്പിന്റെ കടമ ഞാൻ പൂർത്തീകരിക്കണം.

16. തിരുസ്സഭയ്ക്കു ഞാൻ നല്കേണ്ട ആദ്ധ്യാത്മിക ശുശ്രൂഷയുടെ പൊതുവായ എന്റെ കർമപദ്ധതി, പരിശുദ്ധ കത്തോലിക്കാസഭയിൽ ചേരാനും നിലനില്ക്കാനും ഓരോരുത്തരെയും സഹായിക്കുക, എല്ലാ വിശ്വാസികളെയും വ്യക്തിപരമായും കുടുംബമായും സഹായിക്കുക, ഈശോ, മറിയം, യൗസേപ്പ് എന്നിവരെപ്പോലെ ജീവിക്കുക, തിരഞ്ഞെടുക്കപ്പെട്ട സകലരെയും ഏറ്റവും പരിശുദ്ധ ത്രിത്വവുമായുള്ള ദൈവൈക്യം വളർത്തിയെടുക്കാൻ സഹായിക്കുക എന്നിവയാണ്.

17. പരിശുദ്ധ വിജയ, സമര, സഹന സഭ, ഈശോ, മറിയം, യൗസേപ്പ് എന്നിവരുടെ തിരുക്കുടുംബം, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവരുടെ ദൈവിക ത്രിത്വം എന്നിവയാണ് എനിക്ക് എന്റെ ആത്മീയ പ്രവർത്തനത്തിലും സേവനത്തിലുമുള്ള ഏക കേന്ദ്രിക അച്ചുതണ്ടും ആരോഹണാത്മകമായ ത്രിമാന മാർഗ്ഗദർശിയും.

18. പ്രസാദവരാവസ്ഥയിലുള്ള ആത്മാവിൽ അധിവസിക്കുന്നതായി പ്രത്യേകമാംവിധം ആരാധിക്കപ്പെടുകയും കൃപയുടെ പ്രേരണകൾക്കും പ്രചോദനങ്ങൾക്കും പ്രത്യുത്തരിക്കുന്നതിലുള്ള ഉദാരതയിലൂടെയും വിശ്വസ്തതയിലൂടെയും അനുസരണത്തിലൂടെയും പ്രത്യേകമാംവിധം ആദരിക്കപ്പെടുന്നതുമായ ഏറ്റവും പരിശുദ്ധ ത്രിത്വത്തോടുള്ള ആരാധന പ്രോത്സാഹിപ്പിക്കാനുള്ള എന്റെ പ്രത്യേകമായ കടമ മേൽപ്പറഞ്ഞവയിൽ നിന്നെല്ലാം ഉരുത്തിരിഞ്ഞുവരുന്നു.

19. അതുപോലെ, ക്രിസ്തീയ ജീവിതത്തെ പരിശുദ്ധ കത്തോലിക്കാസഭയ്ക്കുള്ളിൽ മനുഷ്യവംശത്തോടൊത്തുള്ള കർത്താവിന്റെ വിവാഹവിരുന്നായി കണ്ടുകൊണ്ട്, ദൈവത്തിന്റെ മണവാട്ടിയായുള്ള ദൈവൈക്യത്തിന്റെ ഏറ്റവും സമുന്നതമായ തലത്തിലേക്കു പോലുമെത്തുന്ന, ദൈവവുമായുള്ള സൗഹൃദസ്നേഹത്തിന്റെ അതിസ്വാഭാവിക ബന്ധം എന്നിലും മറ്റുള്ളവരിലും വളർത്തിയെടുക്കേണ്ടത് എന്റെ സവിശേഷമായ കടമയാണ്.

20. അവിടുത്തെ ദൈവത്തിന്റെയും നമ്മുടെ ദൈവത്തിന്റെയും അവിടുത്തെയും നമ്മുടെയും പിതാവിന്റെയും അടുക്കലേക്കുള്ള യേശുവിന്റെ സ്വർഗ്ഗാരോഹണ രഹസ്യത്തിൽ സമൂർത്തമായി, ഉദാത്തമായ എന്റെ ഈ ലക്ഷ്യം മനഃദൃഷ്ടമാക്കാൻ ഞാനാഗ്രഹിക്കുന്നു. തത്ഫലമായി, ശിഷ്യന്മാർക്ക് യേശു നല്കിയ ആ ആദ്ധ്യാത്മിക ആശീർവ്വാദം സ്വീകരിക്കാൻ ഞാൻ നിരന്തരമായി സ്വയം ഒരുങ്ങണം; തന്റെ ശിഷ്യർക്ക് യേശു നല്കിയ ആ ആത്യന്തികമായ ദൗത്യം പൂർത്തീകരിക്കാൻ ഞാൻ നിരന്തരം സ്വയം സജ്ജമാകണം.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)