7 ഭാ​ഗം 1: ആരോഹണം

 ബാഹ്യമായ വിശ്വാസ പ്രഖ്യാപനം

XLI. "മനുഷ്യൻ ഹൃദയം കൊണ്ടു വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവൻ അധരം കൊണ്ടു ഏറ്റുപറയുകയും തന്മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു.'' വിശ്വാസത്തിന്റെ നിവേശനവും ആന്തരികമായ സ്വീകരണവും കൃപയ്ക്കും ഉപവിയ്ക്കുമുള്ള മുൻവ്യവസ്ഥകളാണ്. ബാഹ്യമായ വിശ്വാസ പ്രഖ്യാപനവും ഉപവി പ്രവർത്തനങ്ങളും ആരോഗ്യകരമായ ഒരു ആത്മീയ ജീവിതത്തിന്റെ മുൻവ്യവസ്ഥകളാണ്. ആരോഗ്യം കൃപയുടെ ഭാഗമാണെങ്കിൽ, കൂടുതൽ മെച്ചമായി പറഞ്ഞാൽ, കൃപയാണ് ആത്മാവിന്റെ ആരോഗ്യം. കൃപയ്ക്ക് മതിയായത് ആരോഗ്യത്തിനും മതിയായതാകേണ്ടിയിരിക്കുന്നു. ആന്തരിക വിശ്വാസ നിവേശനം കൃപയ്ക്ക് മതിയായ കാര്യമായി തോന്നുന്നു. പിന്നെ അതിന്റെ ആരോഗ്യത്തിന് ബാഹ്യമായ പ്രഖ്യാപനം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്?

XLII. അതിസ്വാഭാവിക ജീവിതമാകുന്ന ഇൗ ആരോഗ്യം യേശുക്രിസ്തുവിന്റെ മൗതിക ശരീരമായ കത്തോലിക്കാസഭയ്ക്കു പുറമെ ചംക്രമണം ചെയ്യുന്നില്ല. ഏതൊരു അവയവവും ഇതര ശരീരഭാഗങ്ങളിൽ നിന്നു വേർപെട്ടാൽ ജീവനില്ലാതാകുന്നതുപോലെ, കത്തോലിക്കാസഭയ്ക്കു പുറത്ത് അതിസ്വാഭാവിക ജീവന്റെ യാതൊരു പ്രതീക്ഷയുമില്ല. ദൈവിക സ്ഥാപനത്താലും കല്പനയാലും, ക്രിസ്തുവിന്റെ ജീവനുണ്ടാകുന്നതിന് യേശുക്രിസ്തുവിന്റെ മൗതിക ശരീരമായ സഭയുടെ ഭാഗമാകേണ്ടത് അനിവാര്യമാണ്. എന്നാൽ, വിശ്വാസികളുടെ ദൃശ്യമായ സമൂഹമാണ് സഭ. ആന്തരിക വിശ്വാസത്തിന്റെ ബാഹ്യമായ പ്രഖ്യാപനം കൂടാതെ സഭയുടെ അംഗമാകാൻ ഒരുവനു സധാക്കുകയില്ല. സഭയെ നിഷേധിക്കുന്നത് ആന്തരിക കൃപയെ നിഷേധിക്കുന്നതിനു തുല്യമാണ്.

XLIII. "രക്ഷയ്ക്ക് അധരം കൊണ്ട് ഏറ്റുപറയണം.'' അതിലുപരിയോ അത്രതന്നെയോ ആവശ്യമാണ് മറ്റുള്ളവരുടെ ആരോഗ്യത്തിന്, ലോകത്തിന്റെ ജീവന് ബാഹ്യമായ വിശ്വാസപ്രഖ്യാപനവും. ആന്തരികമോ ബാഹ്യമോ ആയ വിശ്വാസം ഓരോരുത്തരുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ദൈവിക പദ്ധതിയിൽ ഇത് പ്രഘോഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ""വിശ്വാസം കേൾവിയിൽ നിന്നും കേൾവി ക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിൽ നിന്നുമാണ്.'' വചനത്തിന്റെ ശിഷ്യരായശേഷം വചനത്തിന്റെ ശുശ്രൂഷകരായി നിയമിക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ദൈവവചന പ്രഘോഷണം ഏറ്റവും ആഘോഷപൂർവ്വവും അത്യാവശ്യവുമായ വിശ്വാസപ്രഖ്യാപനമാണ്.

XLIV. വ്യക്തികളുടെയും ലോകത്തിന്റെയും ജീവിതത്തിന് വിശ്വാസം അത്യാവശ്യമാണെങ്കിൽ ""കർത്താവേ, അങ്ങയുടെ അത്ഭുതപ്രവൃത്തികളുടെ ഘോഷംകൊണ്ടു സീയോനെ നിറയ്ക്കണമേ, അങ്ങയുടെ മഹത്വംകൊണ്ടു അങ്ങയുടെ ആലയത്തെയും'' എന്ന് പ്രഭാഷകന്റെ ഗ്രന്ഥകർത്താവ് പ്രാർത്ഥിക്കുന്നതുപോലെ, ഓരോ ആത്മാവിനെയും ലോകത്തെയും പൂരിതമാക്കാൻ ദൈവവചനം അവിരാമം സമൃദ്ധമായി പ്രഘോഷിക്കപ്പെടേണ്ടതും അത്യാവശ്യമാണ്. ഓരോ ആത്മാവും ദൈവവചനത്താൽ നിറയുകയാണെങ്കിൽ ലോകം മുഴുവനും ദൈവമഹത്വത്താൽ നിറയും എന്നു പറയുന്നതുപോലെ. ദൈവമേ, ദൈവത്വത്തിലെ അങ്ങയുടെ മഹത്വം അങ്ങയുടെ നിത്യമായ, വ്യക്തിപരമായ വചനമാണ്; ദൈവമേ, മനുഷ്യത്വത്തിലെ അങ്ങയുടെ മഹത്വം അങ്ങയുടെ അവതരിച്ച വചനമായ യേശുക്രിസ്തുവാണ്.

XLV. ആത്മാവിലെ അങ്ങയുടെ മഹത്വം, മനുഷ്യാവതാരം സാധിച്ച അതേ ആത്മാവിന്റെ പ്രവർത്തനത്തിലൂടെ അതിനെ ഉജ്ജീവിപ്പിക്കുകയും അതിനെ ഒരു വിശുദ്ധനാക്കിത്തീർക്കുകയും ചെയ്തുകൊണ്ട് ആത്മാവിൽ വസിക്കുന്ന വചനം തന്നെയാണ്. ലോകം അങ്ങേ മഹത്വത്താൽ നിറയണമെങ്കിൽ അത് വിശുദ്ധരാൽ നിറയണം. വിശുദ്ധരാൽ നിറയണമെങ്കിൽ ഓരോ ആത്മാവിലും വസിക്കുന്ന അങ്ങയുടെ വചനമായ അവതീർണ്ണനായ പുത്രനാൽ അതു നിറയണം. ഓരോ ആത്മാവിനും നല്കപ്പെടുന്ന നിത്യേനയുള്ള ദിവ്യകാരുണ്യത്തിന്റെയും വചനപ്രഘോഷണത്തിന്റെയും വിരുന്നുണ്ട്. ഈ അതിസ്വാഭാവിക ചിട്ടയിൽ ജീവിക്കാൻ ഓരോ ആത്മാവും ക്ഷണിക്കപ്പെടുകയും പ്രേരിതരാവുകയും ഏറെക്കുറെ നിർബന്ധിതരാവുകയും വേണം. ഇത് തീർച്ചയായും ദൈവമഹത്വമാണ്.

XLVI. ഇടവകപ്പള്ളികളിൽ, ദൈവികപുണ്യങ്ങളുടെയും മൗലിക സുകൃതങ്ങളുടെയും പരിശുദ്ധാത്മാവിന്റെ ദാനങ്ങളുടെയും പ്രഥമ നിവേശനത്തെയും അവിടുത്തെ സഭയിൽ യേശുവുമായുള്ള തങ്ങളുടെ പ്രഥമ സംയോജനത്തെയുംപ്രതി ദൈവത്തിനു നന്ദിപറയാനും ജ്ഞാനസ്നാനസംബന്ധിയായ വർജ്ജനങ്ങളും വാഗ്ദാനങ്ങളും നവീകരിക്കാനും നമ്മുടെ അധഃപതിച്ച ഈ മനുഷ്യാവസ്ഥയിലേക്കു വരുന്ന ഓരോ ആത്മാവിനുമായി ജ്ഞാനസ്നാന കൃപാവരം വിളിച്ചപേക്ഷിക്കാനും മരണംവരെയും സകലരിലും നിഷ്കളങ്കതയുടെ സംരക്ഷണവും പൂർണ്ണതയുമുണ്ടാകാനായി അപേക്ഷിക്കുന്നതിനുമായി വിശ്വാസികൾ ആദ്യമേ മാമ്മോദീസാ തൊട്ടിയ്ക്കരികിൽ ഒരു നിമിഷം മുട്ടുകുത്താതെ രഹസ്യ ഭക്തകൃത്യങ്ങൾ അവസാനിപ്പിക്കരുത്.

XLVII. മാമ്മോദീസാ തൊട്ടിയ്ക്കരികിൽ ഈ ദരിദ്ര, പ്രിയപ്പെട്ട നമ്മുടെ ലോകത്തിനുവേണ്ടി കർത്താവിൽ നിന്ന് നവീനമായ, ശുദ്ധീകരിക്കുന്നതും ജീവദായകവുമായ ഒരു പ്രളയം, സത്പ്രവൃത്തികളുടെ ഒരു പ്രളയം, വിശുദ്ധരുടെ ഒരു പ്രളയം, യേശുക്രിസ്തുവിനനുസൃതമായി ലോകം മുഴുവനും ഓരോ ആത്മാവും വീണ്ടും ജനിക്കുന്ന അഗ്നിയാലും പരിശുദ്ധാത്മാവിനാലുമുള്ള ഒരു പുതു ജ്ഞാനസ്നാനത്തിനായി വിശ്വാസികൾ യാചിക്കുകയും അപേക്ഷിക്കുകയും വേണം. ഈ പ്രാർത്ഥന ഫലപ്രദമാകണമെങ്കിൽ വിശ്വാസത്തിന്റെ ഏറ്റവും തീവ്രമായ പ്രവൃത്തികളോടും, സംസാരിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ഈ ഹൃദയത്തിന്റെ തികവ് നമ്മിൽത്തന്നെ രൂപീകരിക്കാനുള്ള ഏറ്റവും അഗാധമായ സന്യാസ പരിശീലനത്തോടും കൂടെ "ഇതാ ഞാൻ, എന്നെ അയച്ചാലും'' എന്നു കർത്താവിനോടു പറയാൻ ഓരോരുത്തരും സന്നദ്ധരാകണം.

Comments

Popular posts from this blog

ഭാ​ഗം 1: ആരോഹണം (011)

(134) ഭാ​ഗം 1: ആരോഹണം

ഭാ​ഗം 1: ആരോഹണം (115)