ഭാ​ഗം 1: ആരോഹണം (106)

99. നമ്മുടെ നേതാക്കന്മാരിലെ എളിമ

838. ഓരോ മേലധികാരിയും, തന്റെ മേഖലയിൽ, അതിന്റെ തലവനെന്നോണവും തനിക്കധീനരായുള്ളവരുടെ ഐക്യത്തിന്റെയും വിശുദ്ധിയുടെയും തത്വമെന്ന നിലയ്ക്കും സർവ്വോപരി വ്യത്യസ്ത ജോലികൾ ഏല്പ്പിക്കപ്പെട്ടിരിക്കുന്നവർക്ക് അദ്ദേഹത്തിന്റെ ജോലിക്കാരെന്ന നിലയ്ക്കും, പ്രഗത്ഭനായിരിക്കണം. ഈ വീക്ഷണത്തിൽ, അവർക്കായി അദ്ദേഹത്തിന് ബഹുമാനവും വാത്സല്യവും ശ്രദ്ധയും ഉണ്ടായിരിക്കണം, അവരുമായി ഉണ്ടാകേണ്ട കൂടെക്കൂടെയുള്ള അഭിമുഖ സംഭാഷണങ്ങളിലൂടെയും അനുശാസനങ്ങളിലൂടെയും, ഉദാഹരണത്തിന് എല്ലാ തിരുനാൾ ദിനങ്ങളിലുമുള്ളവയിലൂടെ അതു പ്രദർശിപ്പിച്ചുകൊണ്ട്.

839. എല്ലാ ഉദ്യോഗസ്ഥരും സഹമേലധികാരികളും തങ്ങളുടെ മേഖലയിൽ അവരുടെ കർത്തവ്യവും അധികാരത്തിന്റെ പങ്കും, സവിശേഷമായി മദ്ധ്യവർത്തിയെന്ന നിലയ്ക്കുള്ളത്, അതായത് മുഖ്യമേലധികാരിയും അധികാരത്തിനു കീഴ്പ്പെട്ടവരും തമ്മിലുള്ള ഐക്യത്തിന്റെ കണ്ണികളും സാഹോദര്യത്തിന്റെ ഉപകരണങ്ങളും എെക്യത്തിന്റെ ഉപകരണങ്ങളുമായി നിർവ്വഹിക്കണം. ഈ ജോലിക്കും ദൗത്യത്തിനും അവർ അവരുടെ സമ്പൂർണ്ണ ഭക്തിയും സന്മനസ്സും നല്കണം.

840. ഓരോ മേലധികാരിയും, താല്ക്കാലികമായ ഒരാളാണെങ്കിൽ പോലും, തന്റെ കടമ മെച്ചമായി നിർവ്വഹിക്കുന്നതിന്, നിത്യകാലം ആ സ്ഥാനത്തായിരിക്കുമെന്നും താൻ പ്രതിനിധാനം ചെയ്യുന്ന കർത്താവിൽ വസിക്കുന്നുവെന്നുമുള്ള തരത്തിൽ പ്രവർത്തിക്കണം. തങ്ങളുടെ മേലധികാരിയുടെ അധികാര കാലപരിധിയെക്കുറിച്ച് അധികാരത്തിനു കീഴ്പ്പെട്ടിരിക്കുന്നവർ ഒരിക്കലും ചിന്തിക്കരുത്. അവർ അവരുടെ ആദരവും അനുസരണവും മേലധികാരിയുടെ വ്യക്തിപരമായ ഏതെങ്കിലും ഗുണം കൊണ്ടാകരുത്. മറിച്ച്, അയാൾ പ്രതിനിധാനം ചെയ്യുന്ന കർത്താവിന്റെ അധികാരത്താലായിരിക്കണം. ഈ കാര്യം നേടുന്നതിനായി, വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ജീവിക്കുന്നത് മേലധികാരിക്കും അധികാരത്തിനധീനരായവർക്കും വളരെ സഹായകരമാണ്.

841. ഓരോ സമൂഹത്തിന്റെയും മേലധികാരി തന്റെ ആന്തരികവും ബാഹ്യവുമായ ജീവിതം തനിക്കധീനരായവരുടെ നന്മ സമ്പാദിക്കുന്നതിൽ കേന്ദ്രീകരിക്കുകയും ഏകീകരിക്കുകയും വേണം. തനിക്കധീനരായിരിക്കുന്നവരുടെ ആവശ്യത്തോട് അദ്ദേഹത്തിന് മാതൃസഹജമായ ശ്രദ്ധയുണ്ടായിരിക്കണം. എന്നിരുന്നാലും, വ്യക്തിപരമായല്ല, തന്റെ സഹായികളിലൂടെയും ഉദ്യോഗസ്ഥരിലൂടെയുമാണ് ഈ ശ്രദ്ധ പരിശീലിക്കേണ്ടത്. എങ്കിലും, തനിക്കധീനരായവരുടെ ശാരീരികാരോഗ്യം നോക്കുന്നവരെ വ്യക്തിപരമായി അദ്ദേഹം ശ്രദ്ധിക്കണം. തനിക്കധീനരായവരുടെ ആദ്ധ്യാത്മികാരോഗ്യത്തെക്കുറിച്ച്, കൃത്യമായി പറഞ്ഞാൽ, ക്രിസ്തീയ പരിപൂർണ്ണതയുടെ മാർഗ്ഗങ്ങളിലൂള്ള അവരുടെ യഥാർത്ഥമായ പുരോഗതിയെക്കുറിച്ച് മേധാവിക്ക് ഒരു പിതാവിനേക്കാളുപരി ഉത്കണ്ഠയുണ്ടായിരിക്കണം. ഈ ശ്രദ്ധ അദ്ദേഹത്തെ വ്യക്തിപരമായും പൂർണ്ണമായും തിരക്കുള്ളവനാക്കണം.

842. തങ്ങൾക്കധീനരായരുടെ ഭൗതികവും ആദ്ധ്യാത്മികവുമായ സുസ്ഥിതിയിലുള്ള മേലധികാരികളുടെ താത്പര്യം നിരന്തരവും സകലർക്കും വ്യക്തവുമായിരിക്കണം. അപ്രകാരം അവയക്കുറിച്ച് ആകുലതയില്ലാതെ വ്യക്തികൾക്ക് ജീവിക്കാൻ സാധിക്കും. കാരണം, അക്കാര്യങ്ങൾ മാതൃസഹജമായ ശ്രദ്ധയോടെ നല്ല പരിശോധന നടത്തുന്ന ഒരു മേലധികാരിയുണ്ടല്ലോ. അങ്ങനെ, തങ്ങളെ ഉപദേശിക്കാനും പിന്തുണയ്ക്കാനും ദൈവൈക്യത്തിലേക്ക് പ്രോത്സാഹിപ്പിക്കാനും കടമയുള്ളതും ആഗ്രഹമുള്ളവരുമായ മേലധികാരികൾക്ക് ശ്രദ്ധ കൊടുത്തുകൊണ്ട്, അധികാരത്തിനു കീഴ്പ്പെട്ടവർക്ക് പരിപൂർണ്ണതയുടെ ഒരു ജീവിതത്തിന് പൂർണ്ണമായി സ്വയം സമർപ്പിക്കാൻ സാധിക്കും.

843. ഭൗതികമോ ആത്മീയമോ ആയ സുസ്ഥിതി സംരക്ഷിക്കാനും വളർത്തിയെടുക്കാനുമുള്ള ഏറ്റവും ഫലപ്രദവും അനുഗ്രഹീതവുമായ മാർഗ്ഗം, ഓരോ നിയമത്തിന്റെയും വാച്യാർത്ഥവും ചൈതന്യവും പിന്തുടർന്നുകൊണ്ട്, ഓരോ സന്യാസ കർത്തവ്യത്തോടും നിഷ്ഠയോടുമുള്ള നമ്മുടെ ഉദാരമായ അനുരൂപണമാണെന്ന് മേലധികാരിക്കും അധികാരത്തിനു കീഴ്പ്പെട്ടവരും മനസ്സിലാക്കുന്നു. സർവ്വോപരി, ആന്തരികമായ നമ്മുടെ പ്രതിജ്ഞാബദ്ധതയും സത്യമായ നമ്മുടെ നേട്ടവും ഉറപ്പാക്കുന്നതിനായി നമ്മുടെ സന്യാസ നിഷ്ഠയെ സംബന്ധിക്കുന്ന ബാഹ്യ ഘടനകളെക്കുറിച്ചെല്ലാം നാം മേലധികാരിയെ വിവരം ധരിപ്പിക്കുന്നു.

844. അതുകൊണ്ട്, നമ്മെ സംബന്ധിച്ച് ആത്മീയമായവയ്ക്കുള്ള പ്രാമുഖ്യം പ്രകടമാക്കിക്കൊണ്ടും ഊട്ടിയുറപ്പിച്ചുകൊണ്ടും എല്ലാവരെയും ഒന്നിപ്പിക്കാനും മേൽനോട്ടം വഹിക്കാനും ആത്യന്തിക അധികാരമുള്ളയാൾ, ആദ്ധ്യാത്മികമായവയിൽ മാത്രം ഏർപ്പെട്ടാൽ മതി. അതുകൊണ്ടാണ് ആത്മീയോപദേശ സ്വീകരണത്തിന് വ്യക്തമായ സൂചന നല്കിക്കൊണ്ട് അദ്ദേഹത്തെ "മേധാവി'' എന്ന സംജ്ഞയോടുകൂടെ ആദരിക്കുന്നത്. മറ്റ് മേഖലകളിലുള്ള അധികാരത്തിന്റെ  വിനിയോഗം (അച്ചടക്കം, പഠനങ്ങൾ, ഭരണനിർവ്വഹണം) യഥാക്രമം പ്രീഫെക്ടിനും പഠനമേധാവിക്കും ട്രഷറർക്കുമാണ് ഭരമേല്പ്പിക്കപ്പെട്ടിരിക്കുന്നത്. മേധാവിക്കും പ്രീഫെക്ടിനും തമ്മിൽ (താരതമ്യപ്പെടുത്തുകയാണെങ്കിൽ) പൂർണ്ണമായും കത്തോലിക്കാ രാജ്യത്തിൽ, തിരുസ്സഭയുടെ അധികാരവും രാജ്യത്തിന്റെ അധികാരവും തമ്മിലുള്ള അതേ വ്യത്യാസവും ബന്ധവുമാണുള്ളത്.

Comments

Popular posts from this blog

ഭാ​ഗം 1: ആരോഹണം (011)

(134) ഭാ​ഗം 1: ആരോഹണം

ഭാ​ഗം 1: ആരോഹണം (115)